ട്രാൻസ്ഫർ വിവാദം തന്നെ ബാധിച്ചു എന്ന് മെസ്സി

20201206 110418
Credit: Twitter
- Advertisement -

ലയണൽ മെസ്സിക്ക് ഈ സീസൺ ഇതുവരെ തന്റെ പതിവ് സീസണിലെ ഫോമിൽ എത്താൻ ആയിട്ടില്ല. കഴിഞ്ഞ സീസൺ അവസാനം മെസ്സി ബാഴ്സലോണ വിടാൻ തീരുനാനിച്ചതും അത് നടക്കാതിരുന്നതും ഒക്കെ ഫുട്ബോൾ ലോകത്തെ തന്നെ പ്രധാന ചർച്ചകൾ ആയിരുന്നു‌. ഇപ്പോൾ മെസ്സി തന്നെ ആ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസൺ അവസാനം തന്നെ വല്ലാതെ ബാധിച്ചു എന്നാണ് താരം പറഞ്ഞത്.

സമ്മറിലും അതിനു മുമ്പും ഒക്കെ ക്ലബിൽ തനിക്ക് അത്ര നല്ല കാലമായിരുന്നില്ല. അതിനു ശേഷം ആണ് വിവാദങ്ങളും എല്ലാം വന്നത്. പക്ഷെ ഇപ്പോൾ താൻ അതിൽ നിന്നൊക്കെ കരകയറി എന്ന് മെസ്സി പറഞ്ഞു. ഇപ്പോൾ താൻ നല്ല അവസ്ഥയിലാണ്‌. ടീമിനു വേണ്ടി പോരാടുന്ന ഊർജ്ജം തനിക്ക് ഉണ്ട്‌. ബാഴ്സലോണക്ക് മുന്നിൽ ഉള്ള എല്ലാ കിരീടങ്ങളും നേടണം എന്നാണ് ആഗ്രഹം എന്നും മെസ്സി പറഞ്ഞു. ക്ലബ് എന്ന നിലയിലും ടീമെന്ന നിലയിലും ബാഴ്സലോണ വിഷമ ഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത് എന്നും മെസ്സ് പറഞ്ഞു.

Advertisement