ബാഴ്സലോണ തങ്ങളുടെ ഭാവി കാലത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങണം എന്ന് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ജോസഫ് ബാർതോമിയു. മെസ്സി വിരമിക്കുന്ന ഒരു കാലം വരുമെന്നും അപ്പോഴും ബാഴ്സലോണ ബാഴ്സലോണയായി തന്നെ നിലനിൽക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 2021ൽ ക്ലബ് പ്രസിഡന്റ് സ്ഥാനം ബാർതോമിയു ഒഴിയേണ്ടതാണ്.
അതിനു മുമ്പ് തന്നെ ക്ലബിന്റെ ഭാവി സുരക്ഷമാക്കും എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ യുവ മിഡ്ഫീൽഡ്സ്ർ ഡി യോങ്ങിനെ സൈൻ ചെയ്തത് ഭാവി മുന്നിൽ കണ്ടു കൊണ്ടുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണ യുവതാരങ്ങളെ സൈൻ ചെയ്യുമ്പോൾ അവർ 10-14 വർഷം ബാഴ്സലോണ എന്ന നഗരത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാവുക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ബാഴ്സലോണയിൽ തന്നെ വിരമിക്കും എന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു.