ഫ്ലമിങ്ങോ ട്രെയിനിങ് സെന്ററിൽ തീപിടുത്തം, നിരവധി മരണം

- Advertisement -

ബ്രസീലിയൻ ക്ലബായ ഫ്ലമിങ്ങോയുടെ ട്രെയിനിങ് സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ 10 പേർ മരിച്ചു. ഫ്ലമിങ്ങോയുടെ യൂത്ത് ടീമുകൾ പരിശീലനം നടത്തുന്ന ട്രെയിനിങ് സെന്ററിലാണ് തീപിടുത്തം. മൂന്ന് പേർക്ക് പരിക്കേറ്റതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിൻഹോ ദോ ഉറൂബു എന്ന ട്രെയിനിങ് സെന്ററിനാണ് തീപിടിച്ചത്. ഈ ട്രെയിനിങ് സെന്റർ വെറും രണ്ടു മാസം മുൻപ് മാത്രം തുടങ്ങിയത്.

14 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള ഫ്ലമിങ്ങോയുടെ യുവതാരങ്ങൾ താമസിച്ചിരുന്ന കോംപ്ലക്സിലാണ് തീപിടുത്തം. ക്ലബ്ബിന്റെ താരങ്ങൾ മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. റയൽ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയറിന്റെ മുൻ ക്ലബ്ബാണ് ഫ്ലമിങ്ങോ. ബ്രസീലിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് ഫ്ലമിങ്ങോ.

Advertisement