“മെസ്സി തന്നെ മെച്ചപ്പെട്ട പരിശീലകനാക്കി” – മൗറീനോ

- Advertisement -

ബാഴ്സലോണ താരം ലയണൽ മെസ്സിയെ പോർച്ചുഗീസ് പരിശീലകനായ ജോസെ മൗറീനോ ഒരിക്കൽ പോലും പരിശീലിപ്പിച്ചിട്ടില്ല. എങ്കിലും മെസ്സി തന്നെ മെച്ചപ്പെട്ട പരിശീലകൻ ആക്കി എന്നാണ് മൗറീനോ പറയുന്നത്. മെസ്സി ഫുട്ബോൾ കണ്ട ഏറ്റവു മികച്ച താരങ്ങളിൽ ഒന്നാണെന്ന് പറഞ്ഞ മൗറീനോ. മെസ്സി തന്നെ പരിശീലകൻ എന്ന നിലയിൽ ഒരുപാട് മെച്ചപ്പെടുത്തി എന്ന് പറഞ്ഞു. താൻ ഒരിക്കൽ പോലും മെസ്സിയെ പരിശീലിപ്പിച്ചിട്ടില്ല. എങ്കിൽ കൂടെ മെസ്സിയുടെ സാന്നിദ്ധ്യം തന്നെ സഹായിച്ചു. മൗറീനോ പറഞ്ഞു.

മെസ്സിക്ക് എതിരെ പരിശീലകനായി പലപ്പോഴും ടീമുകളെ ഒരുക്കേണ്ടി വന്നിട്ടുണ്ട്. മെസ്സിയുടെ സാന്നിദ്ധ്യം കൊണ്ട് മാത്രം വ്യത്യസ്ത രീതികൾ ഉപയോഗിക്കേണ്ടി വന്നു എന്നും അത് തന്നെ മികച്ച പരിശീലകനായി മാറ്റിയെന്നും മൗറീനോ പറഞ്ഞു. റയൽ മാഡ്രിഡ്, ഇന്റർ മിലാൻ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങി പ്രമുഖ ക്ലബുകളുടെ പരിശീലകനായിട്ടുള്ള വ്യക്തിയാണ് മൗറീനോ. മുമ്പ് പെപ് ഗ്വാർഡിയോളയും മെസ്സി ആണ് തന്നെ മികച്ച പരിശീലകൻ ആക്കിയത് എന്ന് അഭിപ്രായപ്പെട്ടിരുന്നു.

Advertisement