അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടാൻ ഡഗ്ലസ് കോസ്റ്റയും, പ്യാനിചും ഉണ്ടാകില്ല

- Advertisement -

സീസൺ തുടക്കത്തിൽ തന്നെ പരിക്കിനാൽ വലയുകയാണ് ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ്. ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ ടീമിലെ രണ്ട് പ്രധാനപ്പെട്ട താരങ്ങൾക്ക് പരിക്കേറ്റത് യുവന്റസിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കിയിരിക്കുകയാണ്. മധ്യനുര താരം പ്യാനിചും വിങ്ങർ ഡഗ്ലസ് കോസ്റ്റയുമാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ഇരുവരും ആഴ്ചകളോളം പുറത്തിരിക്കും എന്നാണ് വിവരങ്ങൾ.

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടാൻ ഇരിക്കുകയാണ് യുവന്റസ്. ഈ മത്സരത്തിന് പ്യാനിചും ഡഗ്ലസ് കോസ്റ്റയും ഉണ്ടാകില്ല എന്ന് ഉറപ്പായിരിക്കുകയാണ്. കോസ്റ്റയുടെ പരിക്കാണ് പേടിക്കാൻ ഉള്ളത് എന്ന് പരിശീലകൻ സാരി ഇന്നലെ മത്സര ശേഷം പറഞ്ഞു. കോസ്റ്റ രണ്ട് മാസത്തോളം വരെ പുറത്തിരുന്നേക്കാം. കരിയറിൽ മസിൽ ഇഞ്ച്വറികൾ സ്ഥിരമായി വിനയാകുന്ന താരമാണ് ഡഗ്ലസ് കോസ്റ്റ. നേരത്തെ ക്യാപ്റ്റൻ കെല്ലിനിയെയും പരിക്ക് കാരണം യുവന്റസിന് നഷ്ടമായിരുന്നു.

Advertisement