“മെസ്സിയെ സ്വന്തമാക്കാം എന്നത് ഇന്ററിന്റെ ഉടോപ്യൻ സ്വപ്നം”

- Advertisement -

ഇന്റർ മിലാൻ മെസ്സിയെ വാങ്ങും എന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അവരുടെ മുൻ സി ഇ ഒ മൊറാറ്റി ആയിരുന്നു ഈ അഭ്യൂഹത്തിന് തുടക്കം ഇട്ടത്. എന്നാൽ ഇത് ഉടോപ്യൻ സ്വപ്നം മാത്രമാണ് എന്ന് ബാഴ്സലോണയുടെ മുൻ ഉപദേഷ്ടാവ് ആയ അരിയെടോ ബ്രെയ്ദ പറഞ്ഞു. മെസ്സിയെ ഇന്റർ മിലാന് എന്നല്ല ആർക്കും ബാഴ്സലോണയിൽ നിന്ന് പിരിക്കാൻ ആവില്ല എന്നും അദ്ദേഹം പറഞ്ഞു.

മെസ്സി ബാഴ്സലോണയിൽ വളരെ ചെറുപ്പത്തിൽ എത്തിയതാണ്. ഈ ക്ലബിലെ ഒരോ വ്യക്തിക്കും മെസ്സി അത്ര പ്രിയപ്പെട്ടതാണ്. മെസ്സിക്കും അതുപോലെ തന്നെയാണ്. ബ്രെയ്ദ പറഞ്ഞു. ഈ പ്രപഞ്ചത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി. ആ മെസ്സിയെ ബാഴ്സലോണയും ഒരു വിധത്തിലും വിട്ടുകൊടുക്കില്ല. ഇന്റർ മിലാൻ ഇപ്പോൾ ലൗട്ടാരോ മാർട്ടിനെസിനെ നഷ്ടപ്പെടാതെ നോക്കിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement