റൊണാൾഡോ ഇറ്റലിയിലേക്ക് തിരികെ വരുന്നു

- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് അടുത്ത ആഴ്ച മടങ്ങും. നേരത്തെ സീരി എ റദ്ദാക്കിയപ്പോൾ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ റൊണാൾഡോ പോർച്ചുഗലിലേക്ക് പോയിരുന്നു. പിന്നീട് കൊറോണ വലിയ പ്രശ്നമായതോടെ പോർച്ചുഗലിൽ തന്നെ തുടരേണ്ടതായ സാഹചര്യം റൊണാൾഡോയെ അവിടെ തന്നെ നിർത്തി. എന്നാൽ ഇപ്പോൾ ഇറ്റലിയിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ക്രിസ്റ്റ്യാനോ.

താരം അടുത്ത ആഴ്ച ടൂറിനിൽ എത്തും. അതിനു ശേഷം ക്ലബിനൊപ്പ പരിശീലനവുൻ നടത്തും. അടുത്ത ആഴ്ചയോടെ ഇറ്റലിയിൽ ഫുട്ബോൾ ക്ലബുകൾക്ക് പരിശീലനം പുനരാരംഭിക്കാൻ കഴിയും എന്നാണ് കരുതുന്നത്. റൊണാൾഡോ മാത്രമല്ല ഹിഗ്വയിനെ പോലെ ഇറ്റലി വിട്ട മുഴുവൻ താരങ്ങളും അടുത്ത ആഴ്ച തിരികെ ഇറ്റലിയിൽ എത്തും.

Advertisement