ഫുട്ബോൾ പുനരാരംഭിക്കും മുമ്പ് ഇറ്റലിയിലെ മുഴുവൻ താരങ്ങൾക്കും പരിശോധന

- Advertisement -

സീരി എ എന്ന് പുനരാരംഭിക്കും എന്ന് അറിയില്ല എങ്കിലും മത്സരങ്ങൾ പുനരാരംഭിക്കും മുമ്പ് എടുക്കേണ്ട കരുതലിനെ കുറിച്ച് ആലോചിക്കുകയാണ് ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. അവിടെ ഇനിയും കാര്യങ്ങൾ സാധാരണ ഗതിയിൽ ആയിട്ടില്ല. ഫുട്ബോൾ താരങ്ങൾ ഒക്കെ ഇപ്പോഴും ക്വാരന്റൈനിൽ കഴിയുകയാണ്.

ഇനി ഫുട്ബോൾ സീസൺ ആരംഭിക്കും മുമ്പ് മുഴുവൻ ഫുട്ബോൾ താരങ്ങൾക്കും കൊറോണ പരിശോധന നടത്താൻ ആണ് ഇപ്പോൾ സീരി എ ആലോചിക്കുന്നത്. മുഴുവൻ താരങ്ങൾക്കും കൊറോണ നെഗറ്റീവ് ആണെന്ന് ഉറപ്പായാൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ എങ്കിലും ഫുട്ബോൾ മത്സരങ്ങൾ നടത്താം എന്നാണ് അധുകൃതർ പ്രതീക്ഷിക്കുന്നത്.

Advertisement