പരിശീലനം ആരംഭിച്ച ആദ്യ ദിവസം തന്നെ മെസ്സിക്ക് പരിക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയിലേക്ക് തിരികെ എത്തിയ മെസ്സിക്ക് പരിശീലനത്തിന്റെ ആദ്യ ദിവസം തന്നെ പരിക്ക്. അർജന്റീന സൂപർ താരം കഴിഞ്ഞ ദിവസമായിരുന്നു അവധിക്കു ശേഷം ബാഴ്സയിൽ തിരികെ എത്തിയത്. ഇന്ന് ആദ്യമായി ട്രെയിനിങിന് എത്തിയ മെസ്സിക്ക് ട്രെയിനിങ്ങിനിടെ ആണ് പരിക്കേറ്റത്. കാഫിൽ വേദന അനുഭവപ്പെട്ട മെസ്സി ട്രെയിനിങ് നിർത്തുകയായിരുന്നു.

താരത്തിന്റെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് കൂടുതൽ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാവുകയുള്ളൂ. മെസ്സി ബാഴ്സലോണയോടൊപ്പം അമേരിക്കയിൽ പ്രീസീസൺ ടൂറിന് പോകില്ല എന്ന് ഇതോടെ ഉറപ്പായി.