“മെസ്സിയും ഗ്രീസ്മനുമായി യാതൊരു പ്രശ്നവുമില്ല”

- Advertisement -

മെസ്സിയും ഗ്രീസ്മനുമായി നല്ല ബന്ധമല്ല എന്ന വാർത്തകൾ ശരിയല്ല എന്ന് ബാഴ്സലോണ സെന്റർ ബാക്ക് പികെ. മെസ്സിയും ഗ്രീസ്മനുമായി വളരെ നല്ല ബന്ധമാണുള്ളത്. മെസ്സിക്ക് ഡെംബലെയും വിയ്യയുമായിട്ടൊക്കെ ഉള്ള ബന്ധം പോലൊരു ബന്ധം ഗ്രീസ്മനുമായിട്ടുണ്ട്. പികെ പറഞ്ഞു. അവർ തമ്മിൽ ട്രെയിനിങിലും പിച്ചിലും ഒക്കെ വളരെ നല്ല രീതിയിലാണ് ഇടപഴകുന്നത്. പികെ പറഞ്ഞു.

സുവാരസുമായി മെസ്സിക്കുള്ള ബന്ധം ഗ്രീസ്മനുമായി ഉണ്ടാകില്ല. കാരണം മെസ്സിയും സുവാരസും സഹോദരങ്ങളെ പോലെയാണ്. അത് എല്ലാവർ തമ്മിലും ഉണ്ടാകില്ല. പക്ഷെ അതിനർത്ഥം മെസ്സിയും ഗ്രീസ്മനുമായി മോശം ബന്ധമാണ് എന്നല്ല. പികെ കൂട്ടിച്ചേർത്തു.

Advertisement