ആക്സ്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അസോസിയേറ്റ് സ്പോൺസർ

- Advertisement -

കൊച്ചി: നവംബർ 01, 2019: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിലെ ക്ലബ്ബിന്റെ അസോസിയേറ്റ് സ്പോൺസറായി ആക്സിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രഖ്യാപിച്ചു. പുരുഷന്മാരുടെ, ലോകത്തെ ഒന്നാം നമ്പർ ചമയ ബ്രാൻഡായ ആക്സ് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഡിയോഡറന്റ് ബ്രാൻഡുകളിൽ ഒന്നാണ്.ഇന്ത്യയിൽ ഡിയോഡറന്റ് വിഭാഗം സൃഷ്ടിക്കുന്നതിൽ മുൻപന്തിയിലായിരുന്നു ആക്സ്.

“ഐഎസ്എല്ലിന്റെ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് ഫുട്ബോളിനോട് വലിയ അഭിനിവേശം ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ക്രിക്കറ്റിന് പ്രാധാന്യമുള്ള നമ്മുടെ രാജ്യത്ത് ഐ‌എസ്‌എല്ലിനൊപ്പം അവരുടെ അഭിനിവേശം ഫുട്‌ബോളിൽ വിപ്ലവം സൃഷ്ടിക്കും. ഇത് ഞങ്ങളുടെ സഹകരണത്തിന്റെ ആരംഭം മാത്രമാണെന്നും വളരെ ദൂരം ഈ പങ്കാളിത്തം ഒരുമിച്ചു പോകുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. ” സഹകരണത്തെക്കുറിച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് ഡിയോഡ്രന്റ്സ് വിഭാഗം ജനറൽ മാനേജർ , ശൈലേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു.

“ലോകത്തെ പുരുഷന്മാരുടെ ഇടയിൽ ഒന്നാം നമ്പർ ബ്രാൻഡായ ആക്സ് ഇന്ത്യയിൽ പുരുഷന്മാരുടെ ചമയത്തെ മാറ്റിമറിക്കുകയും വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. കേരളത്തിലെ ഫുട്ബോളിനോട് അതേ അഭിനിവേശവും ദൗത്യവുമാണ് കെബിഎഫ്സിക്കുള്ളത്. രണ്ട് ബ്രാൻഡുകളും തമ്മിലുള്ള ശരിയായ സാമുന്വയം നിമിത്തം ഈ പങ്കാളിത്തം മുഴുവൻ ഇക്കോ സിസ്റ്റത്തിനും ഗുണം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട് ”, പുതിയ സഹകരണത്തെക്കുറിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരേൻ ഡി സിൽവ പറയുന്നു.

Advertisement