ക്യാമ്പ് നൗവിന് പുറത്ത് പ്രതിഷേധവുമായി ബാഴ്സലോണ ആരാധകർ

- Advertisement -

ബാഴ്സലോണയുടെ ആരാധകർ പ്രതിഷേധവുമായി ക്യാമ്പ് നൗവിലെത്തി. ബാഴ്സയുടെ അർജന്റീനിയൻ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി ക്ലബ്ബ് വിടുന്നു എന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി ബാഴ്സ സ്റ്റേഡിയത്തിന് മുന്നിൽ ആരാധകർ എത്തിയത്. ബാഴ്സയുടെ ബോർഡ് മീറ്റിംഗ് നടക്കുന്നു എന്ന അറിഞ്ഞ ആരാധകർ ബാഴ്സ ബോർഡിന് ശക്തമായ താക്കീത് നൽകാനാണ് ക്യാമ്പ് നൗവിലേക്ക് ഒഴുകുന്നത്.

ക്ലബ്ബ് മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളാണ് മെസ്സിയെ അപ്രതീക്ഷിതമായി ഇങ്ങനൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതപ്പെടുന്നത്. അതേ സമയം ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയു രാജിവെക്കണം എന്ന് ക്ലബിലെ ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗവും ആവശ്യപ്പെട്ടതായാണ് സ്പെയിനിൽ നിന്ന് ലഭിക്കുന്ന പുതിയ റിപ്പോർട്ടുകൾ. ആറ് തവണ ബാലൻ ദെയോർ നേടിയ 33കാരനായ മെസ്സി ബാഴ്സക്ക് വേണ്ടി 731 മത്സരങ്ങളിൽ 634 ഗോളുകൾ നേടിയിട്ടുണ്ട്.

Advertisement