ബാഴ്സക്ക് നിർണായക നിമിഷങ്ങൾ, പുയോളിന് പിന്നാലെ മെസ്സിക്ക് പിന്തുണയുമായി സുവാരസ്

- Advertisement -

ബാഴ്സലോണ വിടാനുള്ള തീരുമാനം മെസ്സി എടുത്തു എന്ന റിപ്പോർട്ടുകൾ വന്ന ശേഷം പിന്തുണയെന്നോണം ട്വീറ്റ് ഇട്ട് ബാഴ്സ ഇതിഹാസ താരം കാർലോസ് പുയോൾ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ ബാഴ്സയിലെ മെസ്സിയുടെ സഹതാരം ലൂയിസ് സുവാരസും ട്വീറ്റ് ചെയ്തു. പുയോൾ ട്വിറ്ററിൽ ലിയോക്ക് ബഹുമാനവും പിന്തുണയും എന്ന അർത്ഥത്തിലാണ് ട്വീറ്റ് ഇട്ടത്, ഇതിന് ശേഷമാണ് സുവാരസ് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തത്. ബാഴ്സലോണയുടെ ബോർഡിന്റെ തീരുമാനങ്ങളിൽ താരങ്ങൾക്കും കടുത്ത എതിർപ്പുണ്ടെന്നുള്ളത് വ്യക്തമാക്കുന്നതാണ് സുവാരസിന്റെ പ്രതികരണം.

പുതിയ കോച്ചായി ചുമതലയേറ്റെടുത്തതിന് ശേഷം സുവാരസിനോട് ബാഴ്സലോണ വിടാൻ റൊണാൾഡ് കോമാൻ തന്നെ പറഞ്ഞു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മെസിയുടെ ക്ലബ്ബ് വിടാനുള്ള തീരുമാനത്തിന് പിന്നിലെ ഒരു ഘടകം ഇതാണെന്നും റിപ്പോട്ടുകൾ ഉണ്ട്. 2014ലാണ് ക്യാമ്പ് നൗവിൽ നിന്നും സുവാരസ് ബാഴ്സയിൽ എത്തുന്നത്. ബാഴ്സലോണക്ക് ഒപ്പം നാലു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ 14 കിരീടങ്ങൾ സുവാരസ് നേടിയിട്ടുണ്ട്.

Advertisement