മഗ്വയറിന് ജയിൽ ശിക്ഷ, ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറിന് ഗ്രീസിൽ വന്ന കോടതി വിധിയിൽ തിരിച്ചടി. കുറ്റം ചെയ്തെന്ന് വിധിച്ച കോടതി താരത്തിന് 21 മാസം തടവ് വിധിച്ചു. എന്നാൽ ആദ്യമായാണ് കുറ്റം ചെയ്യുന്നത് എന്നത് കൊണ്ട് ഈ തടവ് മഗ്വയർ അനുഭവിക്കേണ്ടതില്ല. ഈ വിധി അംഗീകരിക്കില്ല എന്നും ഉടൻ അപ്പീൽ സമർപ്പിക്കും എന്നും മഗ്വയർ അറിയിച്ചു. എന്നാൽ ഈ വിധിക്ക് പിന്നാലെ മഗ്വയർ ഇംഗ്ലണ്ട് ദേശീയ ടീമിൽ നിന്ന് പിൻവാങ്ങി.

യുവേഫ നാഷ്ൺസ് ലീഗിനുള്ള ഇംഗ്ലണ്ട് ടീമിൽ ആദ്യം താരത്തെ ഉൾപ്പെടുത്തിയിരുന്നു എങ്കിലും വിധിക്ക് പിന്നാലെ ടീമിൽ ഉണ്ടാകില്ല എന്ന് അറിയിക്കുകയായിരുന്നു. ഗ്രീസിൽ വെച്ച് മഗ്വയറും സുഹൃത്തുക്കളും ചേർന്ന് പോലീസിനെയും മറ്റു ഗവൺമെന്റ് അധികാരികളെയും ശാരീരകമായി നേരിട്ടു എന്നാണ് കേസ്. ഗ്രീസിൽ അവധി ആഘോഷിക്കാൻ പോയതിന് ഇടയിൽ ഇംഗ്ലീഷ് പ്രതിരോധനിരക്കാരൻ അറസ്റ്റിലാവുകയും രണ്ട് ദിവസം ജയിലിൽ കഴിയേണ്ടതായും വന്നിരുന്നു.

Advertisement