ബാഴ്സലോണ വിടാനുള്ള മെസ്സിയുടെ പ്ലാനിന് ല ലീഗ അതികൃതരുടെ തടസ്സം. മെസ്സിക്ക് ബാഴ്സലോണ നിശ്ചയിച്ച 700 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് തുക അടക്കാതെ താരത്തിന് ക്ലബ്ബ് വിടാനാകില്ല എന്നാണ് ല ലീഗ ഔദ്യോഗികമായി വ്യക്തമാക്കിയത്. ഔദ്യോഗിക പ്രസ്താവനായിലൂടെയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ബാഴ്സ വിടാനുള്ള തന്റെ തീരുമാനം വ്യക്തമാക്കിയ മെസ്സി ക്ലബ്ബിന്റെ പ്രീ സീസൺ ട്രെയിനിങ്ങിനും എത്തില്ല എന്ന് ഉറപ്പായിരുന്നു. ല ലീഗയും അനുകൂലമല്ല എന്ന് വന്നതോടെ മെസ്സിയും ബാഴ്സയും തമ്മിലുള്ള തകർക്കം കോടതിയിലേക്ക് എത്താനുള്ള സാധ്യത ഏറി.