ഫുട്ബോൾ ലോകം കണ്ട മികച്ച താരം മെസ്സിയെന്ന് സാവി

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സിയെന്ന് മുൻ ബാഴ്‌സലോണ താരം സാവി. കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരെ ഹാട്രിക് നേടിയ മെസ്സി ബാഴ്‌സലോണക്ക് വേണ്ടി 476 വിജയങ്ങൾ എന്ന സാവിയുടെ റെക്കോർഡ് മറികടന്നിരുന്നു. ഇത് കൂടാതെ 674 മത്സരങ്ങൾ കളിച്ച ഇനിയേസ്റ്റയുടെ റെക്കോർഡിനൊപ്പവും മെസ്സി എത്തിയിരുന്നു.

എല്ലാ ദിവസവും മെസ്സി മികച്ച താരമാണെന്നും തന്റെ അഭിപ്രായത്തിൽ മെസ്സി ഫുട്ബോൾ ചരിത്രം കണ്ട ഏറ്റവും മികച്ച താരമാണെന്നും സാവി പറഞ്ഞു. എല്ലാ മത്സരങ്ങളിലും മെസ്സി തന്റെ വ്യത്യാസം അറിയിക്കുന്നുണ്ടെന്നും മെസ്സിയുടെ കൂടെ കളിച്ച ആളെന്ന നിലക്ക് മെസ്സിയുടെ കഴിവുകൾ അസാമാന്യമാണെന്ന് തനിക്ക് അറിയാമെന്നും സാവി പറഞ്ഞു.

2015 മുതൽ ഖത്തർ ക്ലബായ അൽ സാദ് ക്ലബ്ബിന്റെ താരമാണ് സാവി. ബാഴ്‌സലോണ ജേഴ്സിയിൽ 14 വർഷം കളിച്ചതിന് ശേഷമാണു സാവി അൽ സാദിൽ എത്തുന്നത് .

Previous articleആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നാഡയുമായി സഹകരിക്കുവാന്‍ ബിസിസിഐ
Next articleസ്വിസ്സ് ഓപ്പണിലെയും ചൈന മാസ്റ്റേഴ്സിലെയും പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ മുന്നേറ്റം