ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നാഡയുമായി സഹകരിക്കുവാന്‍ ബിസിസിഐ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആന്റി-ഡോപ്പിംഗ് നിയമാവലികളുമായി സഹകരിക്കുവാനാകില്ലെന്ന് ബിസിസിഐയുടെ നിലപാടില്‍ മാറ്റം വരുവാന്‍ പോകുന്നുവെന്ന് സൂചന. ആറ് മാസത്തേക്ക് NADA(നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി)യുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കാമെന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനത്തില്‍ എത്തിയെന്നാണ് അറിയുന്നത്. ബിസിസിഐ ഭാരവാഹികളും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാരും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറുമായി നടത്തിയ ചര്‍ച്ചയിലാണ് അനുകൂല നിലപാടിലേക്ക് ബോര്‍ഡ് എത്തുന്നത്.

ഐസിസി, ബിസിസിഐ, നാഡ തുടങ്ങിയവര്‍ തമ്മിലുള്ള ആറ് മാസത്തെ കരാര്‍ ആവും ഇതെന്ന് ബിസിസിഐ വക്താക്കള്‍ വ്യക്തമാക്കി. ബിസിസിഐയുമായി രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് NDTL (നാഷണല്‍ ഡോപ് ടെസ്റ്റിംഗ് ലാബോറട്ടറി) ശേഖരിക്കുന്നതിനാണ് ഇപ്പോളത്തെ കരാര്‍ എന്നാണ് മനസ്സിലാക്കുന്നത്. ബിസിസിഐയ്ക്ക് താല്പര്യമില്ലെങ്കില്‍ കരാര്‍ പുതുക്കുകയുമില്ലെന്നാണ് അറിയുന്നത്.

നാ‍ഡയിലെ ഡോപ് കണ്‍ട്രോള്‍ ഓഫീസര്‍മാരുടെ ചെയ്തികളില്‍ വിശ്വാസമില്ലാത്തതാണ് ഇത്രയും കാലം ഇത്തരം ഒരു സഹകരണമില്ലായ്മയ്ക്ക് കാരണമെന്നാണ് ബിസിസിഐ വക്താക്കള്‍ പറയുന്നു. സാംപിളുകള്‍ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുന്ന സംഭവങ്ങള്‍ മുമ്പ് പലപ്പോഴും ഉണ്ടായിട്ട് അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങളെ വെച്ച് പരീക്ഷണത്തിനു മുതിരാനാവില്ലെന്നുമാണ് ബിസിസിഐയുടെ നിലപാട്.