മെസ്സി നാളെ ബാഴ്സലോണക്ക് വേണ്ടി പരിശീലനത്തിന് ഇറങ്ങും

- Advertisement -

അങ്ങനെ വിവാദങ്ങൾ ഒക്കെ അവസാനിച്ച സാഹചര്യത്തിൽ മെസ്സി നാളെ ബാഴ്സലോണ ക്ലബിനൊപ്പം പരിശീലനം പുനരാരംഭിക്കും. പരിശീലകൻ റൊണാൾഡ് കോമന് കീഴിൽ മെസ്സിയുടെ ആദ്യ പരിശീലന ദിവസമാകും ഇത്. ക്ലബ് വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മെസ്സി പരിശീലനത്തിൽ നിന്ന് വിട്ടുമാറി നിൽക്കുകയായിരുന്നു. എന്നാൽ മെസ്സി ക്ലബ് വിടാൻ സമ്മതിക്കില്ല എന്ന് ക്ലബ് നിലപാട് എടുത്തതോടെ മെസ്സി തീരുമാനം മാറ്റി ഒരു വർഷം കൂടെ ക്ലബിൽ തുടരും എന്ന് ഇന്നലെ അറിയിച്ചിരുന്നു.

മെസ്സി പരിശീലനത്തിന് എത്തും എന്ന് ഉള്ളത് കൊണ്ട് തന്നെ നാളെ മെസ്സിക്ക് പിന്തുണയുമായി ബാഴ്സലോണ ആരാധകരുടെ വലിയ സംഘം തന്നെ പരിശീലന ഗ്രൗണ്ടിന് സമീപം എത്താൻ സാധ്യതയുണ്ട്. മെസ്സി ക്ലബ് മാനേജ്മെന്റിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഭൂരിഭാഗം ബാഴ്സലോണ ആരാധകർക്കും മെസ്സിയുടെ അതേ അഭിപ്രായമാണ് ബോർഡിനെതിരെ ഉള്ളത്.

എന്തായാലും മെസ്സി പരിശീലനത്തിന് എത്തുന്നതോടെ വിവാദങ്ങളുടെ ചൂട് കുറയും എന്നാണ് ബാഴ്സലോണ മാനേജ്മെന്റ് വിശ്വസിക്കുന്നത്.

Advertisement