ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇയാൻ ബെൽ

- Advertisement -

ഈ സീസണിന്റെ അവസാനത്തോടെ സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ഇയാൻ ബെൽ. തന്റെ 38മത്തെ വയസ്സിലാണ് ഇയാൻ ബെൽ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. നാളെ തുടങ്ങുന്ന ബോബ് വിൽസ് ട്രോഫിയിലാവും ഇയാൻ ബെൽ അവസാനമായി ചുവന്ന ബോൾ ക്രിക്കറ്റിൽ കളിക്കുക. കൂടാതെ അടുത്ത ആഴ്ച നടക്കുന്ന ടി20 മത്സരത്തിൽ ഇയാൻ ബെൽ കളിക്കും. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം പരിശീലകനാവുമെന്ന സൂചനയും ഇയാൻ ബെൽ നൽകിയിട്ടുണ്ട്.

ഇംഗ്ലണ്ടിന് വേണ്ടി 118 ടെസ്റ്റ് മത്സരങ്ങളും 161 ഏകദിന മത്സരങ്ങളും 8 ടി20 മത്സരങ്ങളും ഇയാൻ ബെൽ കളിച്ചിട്ടുണ്ട്. കൂടാതെ അഞ്ച് തവണ ആഷസ് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു. 2004ൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഇയാൻ ബെൽ 22 സെഞ്ചുറികളുടെയും 46 അർദ്ധ സെഞ്ചുറികളുടെയും പിൻബലത്തിൽ 7725 റൺസ് നേടിയിട്ടുണ്ട്.

Advertisement