റൊണാൾഡോയെ സാക്ഷിയാക്കി ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ

- Advertisement -

യുഫേഫ നേഷൻസ്‌ ലീഗിൽ ക്രൊയേഷ്യക്ക് എതിരെ വമ്പൻ ജയവും ആയി പോർച്ചുഗീസ് പട. മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ലോക ജേതാക്കൾ ആയ ഫ്രാൻസും സ്വീഡനും അടങ്ങിയ ഗ്രൂപ്പിൽ യൂറോ കപ്പ് നേഷൻസ്‌ ലീഗ് ജേതാക്കൾ ആയ പോർച്ചുഗലിന് ഈ മത്സരം നല്ല തുടക്കം ആയി. മോഡ്രിച്ച്, റാകിറ്റിച്ച് എന്നീ പ്രമുഖ താരങ്ങൾ ഇല്ലാതെ ആണ് ക്രൊയേഷ്യ ഇറങ്ങിയത് എങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ആയിരുന്നു പോർച്ചുഗൽ കളത്തിൽ ഇറങ്ങിയത്.

എന്നാൽ ഈ കുറവ് പോർച്ചുഗീസ് ടീം കളത്തിൽ കാണിച്ചില്ല, നിരന്തരം അവസരങ്ങൾ തുറന്നു അവർ. മത്തെ മിനിറ്റിൽ ഒരു അതുഗ്രൻ ഷോട്ടോടെ മാഞ്ചസ്റ്റർ സിറ്റി താരം കാൻസലോ ആണ് അവരെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിലും പോർച്ചുഗീസ് പട നിരന്തരം ആക്രമണം അഴിച്ചു വിട്ടു. ഇതിന്റെ ഫലമായി 58 മത്തെ മിനിറ്റിൽ വോൾവ്സ് താരം ഡിയാഗോ ജോട്ട അവരുടെ ലീഡ് മികച്ച ഒരു ഗോളിലൂടെ ഉയർത്തി. 70 മത്തെ മിനിറ്റിൽ രാജ്യത്തിനായി തന്റെ ആദ്യ ഗോൾ കണ്ടത്തിയ അത്ലറ്റികോ മാഡ്രിഡ് യുവ താരം ജോ ഫെലിക്‌സ് പോർച്ചുഗീസ് ജയം ഉറപ്പിച്ചു. അധിക സമയത്തെ ആദ്യ മിനിറ്റിൽ ക്രൊയേഷ്യ പെറ്റ്കോവിച്ചിലൂടെ ആശ്വാസഗോൾ കണ്ടത്തി.

എന്നാൽ പകരക്കാരനായി ഇറങ്ങിയ ആന്ദ്ര സിൽവ അവസാന നിമിഷം ഗോൾ കണ്ടത്തിയതോടെ പോർച്ചുഗീസ് ജയം പൂർത്തിയായി. മത്സരത്തിൽ എല്ലാ നിലക്കും മികച്ച് നിന്ന പറങ്കിപ്പട 57 ശതമാനം സമയം പന്ത് കൈവശം വക്കുകയും 11 ഷോട്ടുകൾ ഗോളിലേക്ക് ഉതിർക്കുകയും ചെയ്തു. അതേസമയം രണ്ടേ രണ്ടു ഷോട്ട് മാത്രം ആണ് ലോകകപ്പ് റണ്ണർ അപ്പുകൾ ഗോളിലേക്ക് ഉതിർത്തത്. റൊണാൾഡോ കൂടി എത്തുന്നതോടെ കിരീടം നിലനിർത്താനുള്ള പോർച്ചുഗീസ് ശ്രമങ്ങൾ ഒന്നു കൂടി ശക്തമാകും എന്നുറപ്പാണ്

Advertisement