മെസ്സി ചരിത്രം കുറിച്ചെങ്കിലും ബാഴ്സക്ക് നിരാശ മാത്രം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗയിൽ ബാഴ്സലോണക്ക് വീണ്ടും നിരാശയുടെ ദിവസം. ഇന്ന് ലീഗിൽ വലൻസിയയെ നേരിട്ട ബാഴ്സലോണ ഒരിക്കൽ കൂടെ വിജയം ഇല്ലാതെ കളി അവസാനിപ്പിച്ചിരിക്കുകയാണ്. വലൻസിയ ബാഴ്സലോണ 2-2 എന്ന സമനിലയിലാണ് തളച്ചത്. ലയണൽ മെസ്സി പെലെയുടെ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡിനൊപ്പം എത്തി എന്നതു മാാത്രമാണ് ബാഴ്സ ആരാധകർക്ക് ഇന്ന് പോസിറ്റീവ് ആയി എടുക്കാനുള്ള കാര്യം..

ഇന്ന് തുടക്കം മുതൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആണ് നിന്നത്. 29ആം മിനുട്ടിൽ ഡിയകബിയിലൂടെ വലൻസിയ ആണ് കാമ്പ്നുവിൽ ആദ്യ ഗോൾ നേടിയത്. 45ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കളിയിലേക്ക് തിരികെ വരാൻ ബാഴ്സക്ക് അവസരം ലഭിച്ചു. പെനാൾട്ടി എടുത്ത മെസ്സിക്ക് പിഴച്ചു എങ്കിലും ഉടനെ തന്നെ ഒരു ഹെഡറിലൂടെ പന്ത് വലയിൽ എത്തിക്കാൻ മെസ്സിക്ക് ആയി. മെസ്സിയുടെ ബാഴ്സക്കായുള്ള 643ആം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അറോഹോയുടെ ഒരു ഗംഭീര ആക്രൊബാറ്റിക്ക് വോളി ബാഴ്സക്ക് ലീഡ് നൽകി. കളി കയ്യിൽ വന്നെന്ന് ബാഴ്സലോണ ആശ്വസിക്കും മുമ്പ് കാര്യങ്ങൾ പാളി. 69ആം മിനുട്ടിൽ മാക്സ്മിലിയാനോ ഗോമസ് വലൻസിയക്ക് സമനില നേടിക്കൊടുത്തു. ഈ സീസണ ബാഴ്സലോണ പോയിന്റ് നഷ്ടപ്പെടുത്തുന്ന ഏഴാമത്തെ ലീഗ് മത്സരമാണിത്. ആകെ 13 മത്സരളെ ആയിട്ടുള്ളൂ. ലീഗിൽ ഇപ്പോൾ 21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കോമാന്റെ ടീം ഉള്ളത്.