
- Advertisement -
കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവെച്ച ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം 2021 നവംബറിൽ നടക്കും. ഈ കഴിഞ്ഞ നവംബറിൽ നടക്കേണ്ട ടെസ്റ്റ് മത്സരമാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് മത്സരം 2021 നവംബറിൽ നടക്കുമെന്ന് അറിയിച്ചത്.
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡുമായുള്ള ചർച്ചയെ തുടർന്നാണ് തിയ്യതികൾ തീരുമാനമായതെന്നും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. 2017ലാണ് അഫ്ഗാനിസ്ഥാന് പൂർണ്ണ ടെസ്റ്റ് പദവി ഐ.സി.സി നൽകിയത്. ഇതുവരെ 4 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അഫ്ഗാനിസ്ഥാൻ ഒരു ടെസ്റ്റ് മത്സരത്തിൽ ജയിക്കുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിനെതിരെയാണ് അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരം ജയിച്ചത്.
Advertisement