മെസ്സിക്ക് ഒപ്പം കളിക്കാൻ വേണ്ടി അഗ്വേറോ ബാഴ്സലോണയിലേക്ക് പോയേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് പറഞ്ഞ സെർജിയോ അഗ്വേറോയുടെ അടുത്ത ലക്ഷ്യം ബാഴ്സലോണ ആണെന്ന് സൂചനകൾ. മെസ്സിയുടെ വലിയ കൂട്ടുകാരനായ അഗ്വേറോ മെസ്സിക്ക് ഒപ്പം കളിക്കാൻ ഉള്ള ആഗ്രഹത്തിലാണ് ബാഴ്സലോണയിലേക്ക് വരാൻ ശ്രമിക്കുന്നത്. ബാഴ്സക്കായി കളിക്കാൻ വേണ്ടി വേതനം കുറക്കാൻ അഗ്വേറോ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ.

അഗ്വേറോയ്ക്ക് വേണ്ടി വേറെയും വലിയ ക്ലബുകൾ വലവീശുന്നുണ്ട്. യുവന്റസും പി എസ് ജിയും ആണ് അഗ്വേറോയ്ക്കായി വേണ്ടി രംഗത്തുള്ള പ്രധാന ക്ലബുകൾ. എന്നാൽ അഗ്വേറോ ഇതുവരെ ഭാവിയുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. മെസ്സി ബാഴ്സലോണയിൽ തുടരുക ആണെങ്കിൽ ബാഴ്സക്ക് തന്നെയാകും അഗ്വേറോ മുൻഗണന നൽകുക.