സ്പാനിഷ് ലീഗ് എക്കാലത്തെക്കാളും കടുപ്പമാണ് ഇത്തവണ എന്ന് മെസ്സി

- Advertisement -

ലാലിഗ ഇത്തവണ കടുപ്പമാണെന്ന് ലയണൽ മെസ്സി. മുമ്പ് ഒരിക്കലും ലാലിഗ ഇത്ര കടുപ്പമായിരുന്നില്ല. ഇപ്പോൾ ആർക്കും ആരെയും തോൽപ്പിക്കാൻ പറ്റുന്ന അത്ര വലുതായിരിക്കുന്നു ലീഗ്. അതിൽ താൻ സന്തോഷവാനാണെന്നും മെസ്സി പറഞ്ഞു. ബാഴ്സയും റയൽ മാഡ്രിഡും ഒക്കെ ലീഗിൽ പലതവണ ഇതിനകം തന്നെ പോയന്റ് നഷ്ടപ്പെടുത്തി കഴിഞ്ഞു. ലീഗിൽ ഇത്ര മത്സരങ്ങൾ കഴിഞ്ഞിട്ടും ആർക്കും വ്യക്തമായ ആധിപത്യവും ഇല്ല. ഇത് ചൂണ്ടിക്കാട്ടിയാണ് മെസ്സി ലീഗ് കടുപ്പമാണെന്ന് പറഞ്ഞത്.

ലീഗ് ഇങ്ങനെ തുടരുന്നത് ലീഗിന് ഗുണം ചെയ്യും എന്നും എപ്പോഴും ലീഗ് ഇങ്ങനെ തുടർന്നു കൊള്ളട്ടെ എന്നും മെസ്സി പറയുന്നു. കഴിഞ്ഞ ദിവസം മെസ്സി പരിക്കിൽ നിന്ന് മടങ്ങി എത്തി രണ്ട് ഗോളുകൾ സ്കോർ ചെയ്തിട്ടും റയൽ ബെറ്റിസിനോട് ബാഴ്സലോണ പരാജയപ്പെട്ടിരുന്നു. പരിക്ക് ഭേദമായി വരികയാണെന്നും ഇത്തവണയും ലീഗ് നേടാൻ കഴിയും എന്ന് തന്നെയാണ് വിശ്വാസമെന്നും മെസ്സി പറഞ്ഞു.

Advertisement