വലൻസിയക്കും യങ്ങിനും പുതിയ കരാർ നൽകാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ സീനിയർ താരങ്ങളായ ആഷ്ലി യങ്ങിനും ക്യാപ്റ്റൻ അന്റോണിയോ വലൻസിയക്കും പുതിയ കരാർ നൽകിയേക്കും. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ആരാധകർ ഈ പുതിയ കരാർ വാർത്തയിൽ അത്ര സന്തോഷവാന്മാരല്ല. വിങ്ങേഴ്സ് ആയി ടീമിൽ എത്തിയവരായിരുന്നു ആഷ്ലി യങ്ങും വലൻസിയയും. വർഷങ്ങളായി ഇവരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾബാക്കുകളായു കളിപ്പിക്കുന്നത്.

പുതിയ നല്ല ഫുൾബാക്കുകളെ എത്തിച്ച് ടീമിനെ ശക്തിയാക്കുന്നതിന് പകരം ഈ ശരാശരി താരങ്ങളെ തന്നെ നിലനിർത്തുന്നതാണ് മാഞ്ചസ്റ്റർ ആരാധകരെ രോഷാകുലരാക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും ശൈലി ആയ വിങ്ങിലൂടെയുള്ള ആക്രമണങ്ങൾ ക്ഷയിച്ചത് ഫുൾബാക്കുകളായി വലൻസിയയും ആഷ്ലി യങ്ങും കളിക്കാൻ തുടങ്ങിയത് മുതലാണ്. 2009 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉള്ള താരമാണ് വലൻസിയ. 2011ലാണ് യങ്ങ് ടീമിനൊപ്പം എത്തിയത്.

Advertisement