എമ്പപ്പെ റയൽ മാഡ്രിഡിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബെൻസേമ

Staff Reporter

പി.എസ്.ജി സൂപ്പർ താരം എമ്പപ്പെ അധികം വൈകാതെ തന്നെ റയൽ മാഡ്രിഡിൽ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് റയൽ മാഡ്രിഡ് താരം കരീം ബെൻസേമ. യൂറോ കപ്പിൽ ഫ്രാൻസിന് വേണ്ടി ഇരുവരും ആക്രമണം നയിക്കാനിരിക്കെയാണ് ബെൻസേമയുടെ പ്രതികരണം. ബെൻസേമ റയൽ മാഡ്രിഡിൽ എത്തുമോ എന്നത് കാത്തിരുന്ന് കാണാമെന്നും റയൽ മാഡ്രിഡ് താരമാവാനുള്ള എല്ലാ കഴിവും എമ്പപ്പെക്ക് ഉണ്ടെന്നും ബെൻസേമ പറഞ്ഞു.

2022ൽ പി.എസ്.ജിയിൽ കരാർ അവസാനിക്കുന്ന എമ്പപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുമെന്ന വർത്തകൾക്കിടയിലാണ് ബെൻസേമയുടെ പ്രതികരണം. ഫ്രാൻസിന് വേണ്ടി യൂറോ കപ്പിൽ ഇറങ്ങുമ്പോൾ ഇരു താരങ്ങളും ആദ്യമായാവും ഒരേ ടീമിൽ കളിക്കുക. 2009 മുതൽ ബെൻസേമ റയൽ മാഡ്രിഡിന്റെ താരമാണ്.