എമ്പപ്പെയ്ക്ക് ഒപ്പം റയലിൽ കളിക്കാൻ ആഗ്രഹം

എമ്പപ്പെയെ റയൽ മാഡ്രിഡിൽ എത്തിക്കാനുള്ള ശ്രമങ്ങൾ മാഡ്രിഡ് ക്ലബ് നടത്തുന്നതിനിടയിൽ യുവതാരം റയലിൽ എത്തണം എന്നാണ് തന്റെ ആഗ്രഹം എന്ന് ബെൻസീമ പറഞ്ഞു. റയൽ മാഡ്രിഡ് സ്ട്രൈക്കറായ ബെൻസീമ എമ്പപ്പക്ക് ഒപ്പം മാഡ്രിഡിൽ കളിക്കാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞു. താൻ പല തവണ മുമ്പ് പറഞ്ഞിട്ടുണ്ട് എന്നും വീണ്ടും ആവർത്തിക്കാൻ താൻ തയ്യാറാണെന്നും പറഞ്ഞു കൊണ്ടാണ് എമ്പപ്പെ റയലിലേക്ക് വരണം എന്ന ആഗ്രഹം ബെൻസീമ പങ്കുവെച്ചത്.

ഒരു ദിവസം ഇത് നടക്കും എന്നും ബെൻസീമ പ്രതീക്ഷ പ്രകടിപ്പിച്ചു. ഫ്രാൻസിൽ ഇതിനകം ഒരുമിച്ച് കളിക്കുന്നവരാണ് ഈ രണ്ടു താരങ്ങൾ. ഈ ജനുവരിയോടെ എമ്പപ്പെ ഫ്രീ ഏജന്റായി മാറും. അപ്പോൾ റയൽ മാഡ്രിഡ് എമ്പപ്പെയെ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റയലിൽ പോകണം എന്ന് നേരത്തെ എമ്പപ്പെ വ്യക്തമാക്കിയിരുന്നു‌.