ഫെറാൻ ടോറസിന് പരിക്ക്, രണ്ട് മാസത്തോളം പുറത്ത്

മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് ടോറസിന് സ്പെയിന് ഒപ്പമുള്ള അന്താരാഷ്ട്ര ഡ്യൂട്ടിയിൽ പരിക്കേറ്റു. താരം ആറ് മുത എട്ട് ആഴ്ച വരെ പുറത്തിരിക്കേണ്ടി വരും. താരത്തിന്റെ കാലിൽ പൊട്ടലുണ്ട് എന്നാണ് പരിശോധനയിൽ വ്യക്തമായത്. ഇറ്റലിക്ക് എതിരായ മത്സരത്തിൽ ആണ് ടോറസിൻ. പരിക്കേറ്റത്. ഫ്രാൻസിനെതിരെ യുവേഫ നാഷൺസ് ലീഗ് ഫൈനലിൽ കളിച്ചത് പരിക്ക് വലുതാക്കി‌.

യുണൈറ്റഡിനെതിരായ ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മാഞ്ചസ്റ്റർ ഡെർബി, ക്ലബ് ബ്രൂഷിന് എതിരാറ്റ നിർണായകമായ ചാമ്പ്യൻസ് ലീഗ് മത്സരം എന്നിവ ഒക്കെ ടോറസിന് നഷ്ടമാകും.