മാഞ്ചസ്റ്റർ സിറ്റി വിടാൻ തയ്യാറാണ് എന്ന് സ്റ്റെർലിങ്

മാഞ്ചസ്റ്റർ സിറ്റി താരമായ സ്റ്റെർലിംഗ് താൻ ക്ലബ് വിടും എന്ന സൂചന നൽകി. മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ അവസരം കുറയുന്നതിൽ അതൃപ്തനായ സ്റ്റെർലിങ് കൂടുതൽ അവസരം ലഭിക്കാനായി ക്ലബ് വിടാൻ തയ്യാറാണ് എന്നാണ് പറഞ്ഞത്. സ്റ്റെർലിങ്ങിനായി ബാഴ്സലോണയും ലിവർപൂളും ശ്രമിക്കുന്നുണ്ട് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. സ്റ്റെർലിങിന്റെ സിറ്റിയിലെ കരാർ അവസാനിക്കാൻ ഇനി ഒരു വർഷം കൂടി മാത്രമെ ബാക്കിയുള്ളൂ. സ്റ്റെർലിങുമായുള്ള സിറ്റിയുടെ കരാർ ചർച്ചകൾ അത്ര നല്ല രീതിയിൽ അല്ല പോകുന്നത്.

“കൂടുതൽ സമയം കളിക്കാൻ വേണ്ടി മറ്റെവിടെയെങ്കിലും പോകാനുള്ള അവസരം ഉണ്ടെങ്കിൽ ഞാൻ അത് പരിഗണിക്കും” സ്റ്റെർലിംഗ് പറഞ്ഞു. എനിക്ക് ഫുട്ബോളാണ് ഏറ്റവും പ്രധാനം എന്നും ചെറുപ്പം മുതൽ മുന്നിൽ വന്ന വെല്ലുവിളികൾ നേരിടാൻ തനിക്ക് ആയിട്ടുണ്ട് എന്നും സ്റ്റെർലിങ് പറഞ്ഞു.

“ഒരു ഇംഗ്ലീഷ് കളിക്കാരനെന്ന നിലയിൽ എനിക്ക് അറിയാവുന്നത് പ്രീമിയർ ലീഗ് മാത്രമാണ്, എങ്കിലും ഒരു ദിവസം ഞാൻ വിദേശത്ത് കളിക്കാൻ ആഗ്രഹിക്കുന്നു” – സ്റ്റെർലിംഗ് പറഞ്ഞു.