റയൽ മാഡ്രിഡ് അറ്റാക്കിംഗ് താരം ബൊർഹ മയൊറൽ അവസാനം ക്ലബ് വിടുന്നു. താരത്തെ സ്പാനിഷ് ക്ലബായ ഗെറ്റഫെ സ്വന്തമാക്കും എന്നാണ് വിവരങ്ങൾ. ഇത്തവണ സ്ഥിര കരാർ അടിസ്ഥാനത്തിൽ ആകും മയൊറൽ ഗെറ്റഫയിൽ പോകുന്നത്. കഴിഞ്ഞ സീസണിൽ താരം ഗെറ്റഫയിൽ റോമയിലും ആയി ലോണിൽ കളിച്ചിരുന്നു. ഗെറ്റഫയും സെൽറ്റയും ആയിരുന്നു മയൊറലിനെ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടായിരുന്നത്.
10 മില്യൺ യൂറോയോളം റയൽ മാഡ്രിഡിന് ലഭിക്കും. 2026 വരെയുള്ള കരാർ താരം ഗെറ്റഫയിൽ ഒപ്പുവെക്കും എന്നാണ് സൂചനകൾ. 25കാരനായ താരം 2007 മുതൽ റയലിനൊപ്പം ഉണ്ട്. മുമ്പ് വോൾവ്സ്ബർഗ്, ലെവന്റെ എന്നീ ക്ലബുകളിലും താരം ലോണിൽ കളിച്ചിട്ടുണ്ട്.
					













