യുവ ഗോൾകീപ്പർ ഗുർമീതിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ

യുവ ഗോൾ കീപ്പർ ഗുർമീത് ഹൈദരബാദ് വിടും. ഹൈദരബാദ് താരത്തെ ഈസ്റ്റ് ബംഗാളിന് ഓഫർ ചെയ്തിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ താരവുമായി ചർച്ചകൾ നടത്തുകയാണ്. ഹൈദരബാദ് ക്ലബുമായി താരത്തിന് ഒരു വർഷത്തെ കരാർ കൂടെയുണ്ട്. ഗുർമീത് കഴിഞ്ഞ സീസണിൽ ആയിരുന്നു നോർത്ത് ഈസ്റ്റ് കിട്ട് ഹൈദരബാദിൽ എത്തിയത്.

കഴിഞ്ഞ സീസണിൽ ആകെ ഒരു മത്സരം മാത്രമേ താരം കളിച്ചുള്ളൂ. ആ കളിയിൽ മൂന്ന് ഗോളുകൾ വഴങ്ങുകയും ചെയ്തു. 22കാരനായ താരം നോർത്ത് ഈസ്റ്റിൽ ആയിരിക്ക്ർ 2019-20 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചു കൊണ്ടായിരുന്നു ഐ എസ് എല്ലിലെ അരങ്ങേറ്റം നടത്തിയത്.