നുനോ സാന്റോയ്ക്ക് പ്രീമിയർ ലീഗ് മാനേജർ അവാർഡ്

ജൂൺ മാസത്തെ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡും വോൾവ്സ് മാനേജർ നുനോ എസ്പിരിറ്റോ സാന്റോ സ്വന്തമാക്കി. ജൂൺ മാസത്തിൽ വോൾവ്സ് നടത്തിയ മികച്ച പ്രകടനമാണ് നുനോയെ പുരസ്കാരത്തിന് അർഹനാക്കിയത്. ജൂണിൽ കളിച്ച മത്സരങ്ങൾ ഒന്നും വോൾവ്സ് പരാജയപ്പെട്ടിരുന്നില്ല. അഞ്ചു മത്സരങ്ങൾ കളിച്ച വോൾവ്സ് നാലു വിജയങ്ങളും ഒരു സമനിലയുമാണ് സ്വന്തമാക്കിയത്.

ഇപ്പോൾ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷയിൽ നിൽക്കുകയാണ് വോൾവ്സ്. ജൂണിൽ മൂന്ന് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കാനും ഗോമസിനായിരുന്നു. പ്രീമിയർ ലീഗിൽ ഒലയർ ഓഫ് ദി മന്ത് പുരസ്കാരം നേടിയത് പോർച്ചുഗീസ് സ്വദേശിയായ ബ്രൂണൊ ഫെർണാണ്ടസ് ആണ്. ഇതാദ്യമായാണ് പോർച്ചുഗീസ് സ്വദേശികൾ ഒരേ മാസത്തിൽ പ്രീമിയർ ലീഗ് മാനേജർ പുരസ്കാരവും പ്ലയർ പുരസ്കാരവും നേടുന്നത്‌

Previous articleപ്രീമിയർ ലീഗിലെ മികച്ച താരമായി ബ്രൂണൊ ഫെർണാണ്ടസ്
Next articleമാർസെലോയ്ക്ക് പരിക്ക്, ലാലിഗയിൽ ഈ സീസണിൽ കളിക്കില്ല