എൽ ക്ലാസിക്കോയ്ക്ക് മുമ്പ് റയൽ മാഡ്രിഡിന് സന്തോഷ വാർത്ത

Newsroom

എൽ ക്ലാസിക്കോയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി ഇരിക്കെ റയൽ മാഡ്രിഡിന് ഒരു ആശ്വാസ വാർത്ത. റയലിന്റെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാർസെലോയുടെ പരിക്ക് സാരമുള്ളത് അല്ല എന്നും എൽ ക്ലാസികോയിൽ മാർസെലോ കളിക്കും എന്നുമുള്ളതാണ് റയൽ ക്യാമ്പിൽ നിന്ന് വരുന്ന വാർത്ത. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ മാർസെലോയ്ക്ക് പരിക്കേറ്റിരുന്നു.

താരം എൽ ക്ലാസിക്കോ കളിക്കുമോ എന്നൊരു സംശയവും ഉയർന്നിരുന്നു. എന്നാൽ ഇന്ന് താരം പരിശീലനത്തിന് ഇറങ്ങി. അവസാന രണ്ടു മത്സരത്തിലും മർസെലോ റയലിനായി സ്കോർ ചെയ്തിരുന്നു. റയലിന്റെ മോശം ഫോമിനിടയിൽ മാർസെലോയെ കൂടെ നഷ്ടപ്പെട്ടിരുന്നു എങ്കിൽ അത് വൻ തിരിച്ചടി ആയേനെ. ഞായറാഴ്ച ബാഴ്സയുടെ ഹോമിലാണ് എൽ ക്ലാസിക്കോ നടക്കുക.