യോവിച്ചിനെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് റയൽ മാഡ്രിഡ്

സെർബിയർ സൂപ്പർ സ്റ്റാർ ലൂക്ക യോവിച്ചിനെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് റയൽ മാഡ്രിഡ്. ജർമ്മൻ ലീഗിൽ നിന്നും സാന്റിയാഗോ ബെർണാബ്യൂവിലെത്തിയ സൂപ്പർ താരത്തെ കാണാൻ ആരാധകർ തടിച്ചുകൂടിയിരുന്നു.

60 മില്യണിൽ അധികം സെർബിയൻ സൂപ്പർ താരത്തിനായി റയൽ മാഡ്രിഡ് മുടക്കിയിരുന്നു. 2025 വരെയുള്ള കരാറാണ് റയലുമായി യോവിച്ച് ഒപ്പുവെച്ചത്. 21 കാരനായ ലൂക്ക യോവിച്ച് ഫ്രാങ്ക്ഫർട്ടിനൊപ്പം കഴിഞ്ഞ സീസണിൽ യൂറോപ്പിലും ജർമ്മനിയിലും 27 ഗോളുകൾ അടിച്ച് കൂട്ടിയിരുന്നു.