പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ലയണൽ മെസ്സി കാദിസിലേക്ക്

Jyotish

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ലയണൽ മെസ്സി കാദിസിലേക്കെത്തുന്നു. തന്റെ കരിയറിൽ രണ്ടാം തവണയാണ് റാമോൻ ഡെ കരാസയിലേക്ക് മെസ്സി എത്തുന്നത്. ഇതിന് മുൻപ് 2005 ഡിസംബർ 17നാണ് ബാഴ്സലോണക്കൊപ്പം ലയണൽ മെസ്സി കാദിസിലെത്തുന്നത്. ബാഴ്സലോണക്ക് വേണ്ടി ഫ്രാങ്ക് റൈക്കാർഡിന് കീഴിലാണ് മെസ്സി അന്ന് പകരക്കാരനായി കളത്തിലിറങ്ങിയത്.

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ കാദിസിനെ പരാജയപ്പെടുത്തിയത്. പുയോൾ, വാൽദെസ്,ഒലെഗർ,മാർക്വെസ്,വാൻ ബ്രോങ്കോസ്റ്റ്,ഇനിയെസ്റ്റ, എഡ്മിൽസൺ,ഡെക്കോ,എറ്റൂ, മെസ്സി എന്നിവരയായിരുന്നു അന്നത്തെ ടീമംഗങ്ങൾ. അന്നുള്ള ബാഴ്സലോണ ടീമിൽ ഇന്നും കളിക്കുന്നത് മെസ്സി മാത്രമാണ്. അന്ന് എറ്റൂവിന് ഗോളടിക്കാൻ വഴിയൊരുക്കിയത് ലയണൽ മെസ്സിയായിരുന്നു.