കീപ്പർമാർ തിളങ്ങി, എവർട്ടണ് ബേർൺലിക്ക് എതിരെ സമനില

20201205 201455
- Advertisement -

കാർലോ ആഞ്ചലോട്ടിയുടെ എവർട്ടണ് ഇന്ന് സമനില. എവേ മത്സരത്തിൽ ബേർൺലിയെ നേരിട്ട എവർട്ടൺ 1-1 എന്ന സമനില ആണ് വഴങ്ങിയത്. ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ബേർൺലിക്ക് ആയിരുന്നു. ബ്രാഡിയിലൂടെ ആണ് ബേർൺലി ലീഡ് എടുത്തത്. വെസ്റ്റ് വൂഡിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ബ്രാഡിയുടെ ഗോൾ.

ആ ഗോളിന് മറുപടി പറയാൻ എവർട്ടൺ ശ്രമിച്ചു എങ്കിലും ബേർൺലി കീപ്പർ നിക് പോപ് എവർട്ടണ് തടസ്സമായി നിന്നു. രണ്ടാം പകുതിയിൽ കാൾവട്ട് ലൂവിനാണ് എവർട്ടണ് സമനില നേടിക്കൊടുത്തത്. റിച്ചാർലിസന്റെ പാസിൽ നിന്നായിരുന്നു ഗോൾ. ലൂവിന്റെ ഈ സീസണിൽ 11ആം ലീഗ് ഗോളായിരുന്നു ഇത്. ഇതിനു ശേഷം രണ്ട് ടീമുകളും വിജയ ഗോളിന് അടുത്ത് എത്തിയെങ്കിലും ഗോൾ കീപ്പർമാരുടെ മികവ് കളി സമനിലയിൽ അവസാനിപ്പിച്ചു. ഈ സമനിലയോടെ 17 പോയിന്റുമായി എവർട്ടൺ. ലീഗിൽ ഏഴാമത് നിൽക്കുകയാണ്. ബേർൺലി ആറു പോയിന്റുമായി 19ആം സ്ഥാനത്താണ്‌ ഉള്ളത്.

Advertisement