ലയണൽ മെസ്സിയുടെ റെക്കോർഡ് മറികടന്ന് വിനീഷ്യസ്

- Advertisement -

ബാഴ്സലോണയുടെ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ റെക്കോർഡ് മറികടന്ന് റയലിന്റെ ബ്രസീലിയൻ സെൻസേഷൻ വിനീഷ്യസ്. ഇന്ന് നടന്ന എൽ ക്ലാസിക്കോയിലെ ആദ്യ ഗോളാണ് റയൽ താരത്തിന് ഈ നേട്ടം നൽകിയത്. എൽ ക്ലാസിക്കോയിൽ ഗോളടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായി വിനീഷ്യസ് ജൂനിയർ.

2007ല്‍ റയല്‍ മാഡ്രിഡിനെതിരെ ഹാട്രിക്ക് നേടുമ്പോള്‍ ലയണൽ മെസ്സിയുടെ പ്രായം 19 വയസ്സും 259 ദിവസവുമായിരുന്നു. നിലവില്‍ വിനീഷ്യസിന്‍റെ പ്രായം 19 വയസ്സും 233 ദിവസവുമാണ്. ഇന്നത്തെ എൽ ക്ലാസിക്കോയിൽ കളിയുടെ ഗതി മാറ്റിയത് വിനീഷ്യസിന്റെ ഗോളായിരുന്നു. ഇതിന് പിന്നാലെ കളി അവസാനിക്കാനിരിക്കെ ക്ലാസിക്കോയിലെ വേഗമേറിയ ഗോളുമായി മരിയാനോ റയലിന്റെ ജയമുറപ്പിച്ചു.

Advertisement