ലാ ലീഗയിൽ ചരിത്രമെഴുതി ലയണൽ മെസ്സി. ബാഴ്സലോണക്ക് വേണ്ടി ലാ ലീഗയിൽ 500ആം മത്സരത്തിനായാണ് വെസ്ക്കെതിരെ മെസ്സി ഇറങ്ങിയത്. ആദ്യമായാണ് ഒരു സ്പാനിഷ് താരമല്ലാത്തൊരാൾ ഈ നേട്ടം സ്വന്തമാക്കുന്നത്. തന്റെ 17ആം വയസ്സിൽ 2004 ഒക്ടോബർ 16ന് ഡെക്കോക്ക് പകരക്കാനായി എസ്പാന്യോളിനെതിരെയാണ് അർജന്റീനിയൻ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി ആദ്യമായി ബാഴ്സലോണക്കായി ബൂട്ടുകെട്ടിയത്.
ലാ ലീഗയിൽ ബാഴ്സക്ക് വേണ്ടി 451 ഗോളടിച്ച മെസ്സി 184 ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. 368 ലാ ലീഗ ജയങ്ങൾ, 451 ഗോളുകൾ, 10 കിരീടങ്ങൾ എന്നിങ്ങനെ സ്പാനിഷ് ഫുട്ബോളിലെ പല റെക്കോർഡുകൾക്കും ഉടമ ലയണൽ മെസ്സി തന്നെയാണ്. ബാഴ്സലോണക്ക് വേണ്ടി 505 ലാ ലീഗ മത്സരങ്ങൾ കളിച്ച സാവിയുടെ റെക്കോർഡാണ് ഇനി ലയണൽ മെസ്സിക്ക് മുന്നിൽ തകരാൻ പോകുന്ന അടുത്ത റെക്കോർഡ്.