കരിയർ അമേരിക്കയിൽ അവസാനിപ്പിക്കണം എന്ന് ഗ്രീസ്മൻ

താൻ വിരമിക്കുന്നത് അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ആയിരിക്കും എന്ന് ബാഴ്സലോണ താരം ഗ്രീസ്മൻ. തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് അമേരിക്ക. അവിടുത്തെ ഫുട്ബോൾ വളരുകയാണ്. ഭാവിയിൽ അവിടെ പോയി കളിക്കും എന്നും കരിയർ അവസാനം അവിടെ ആയിരിക്കും എന്ന് ബാഴ്സലോണ താരം പറഞ്ഞു. എന്നാൽ ഏതു ക്ലബിൽ ആയിരിക്കും എന്നൊന്നും തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ ബാഴ്സലോണയിലാണ് ശ്രദ്ധ എന്നും ഗ്രീസ്മൻ പറഞ്ഞു. ബാഴ്സലോണക്ക് ഒപ്പം ലാലിഗയും ചാമ്പ്യൻസ് ലീഗും നേടണം എന്നതാണ് ഇപ്പോൾ ആഗ്രഹം എന്നും താരം പറയുന്നു. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഗ്രീസ്മൻ അത്ലറ്റിക്കോ മാഡ്രിഡ് വിട്ട് ബാഴ്സലോണയിലേക്ക് എത്തിയത്. സീസൺ പുനരാരംഭിക്കുന്നതിനായാണ് കാത്തിരിക്കുന്നത് എന്നും ആരാധകർ ഇല്ലാത്ത മത്സരങ്ങൾ താരങ്ങൾക്ക് പ്രയാസകരമായിരിക്കും എന്നും ഗ്രീസ്മൻ പറഞ്ഞു.

Previous articleടൊണാലി ഇന്റർ മിലാനിൽ എത്തും
Next articleഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കേണ്ടി വരിക സാഹചര്യത്തിന്റെ ആവശ്യം, പ്രാധാന്യം ക്രിക്കറ്റിന്