ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കേണ്ടി വരിക സാഹചര്യത്തിന്റെ ആവശ്യം, പ്രാധാന്യം ക്രിക്കറ്റിന്

ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കേണ്ടി വരുന്നതിനോട് താങ്കള്‍ അനുകൂലമാണോ എന്ന ചോദ്യത്തിന് മറുപടിയുമായി വിക്രം റാഥോര്‍. സാഹചര്യത്തിന്റെ ആവശ്യമാണ് ഇതെന്നും ക്രിക്കറ്റിനാണ് പ്രാധാന്യം എന്നതിനാല്‍ തന്നെ മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്തേണ്ട സാഹചര്യമാണെങ്കില്‍ താന്‍ അതിനെ അനുകൂലിക്കുന്നുവെന്നും ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വ്യക്തമാക്കി. ഈ രീതി അത്ര അനുയോജ്യമല്ലെങ്കിലും ക്രിക്കറ്റ് നടക്കുക എന്നതിന് വേണ്ടി എന്തെല്ലാം ഉപാധികള്‍ സ്വീകരിക്കാം അതെല്ലാം ചെയ്യേണ്ടതാണെന്ന് റാഥോര്‍ വ്യക്തമാക്കി.

ഇപ്പോള്‍ ഈ രോഗത്തിന് വാക്സിനേഷന്‍ കണ്ടെത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇത്തരം മുന്‍ ഒരുക്കങ്ങളാണ് വേണ്ടതെന്നും ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വ്യക്തമാക്കി. താരങ്ങള്‍ക്ക് ഈ മാറ്റത്തോട് പൊരുത്തപ്പെടുവാന്‍ സമയം എടുത്തേക്കാമെങ്കിലും അവര്‍ വേഗത്തില്‍ ഇതുമായി ഇഴുകി ചേരുമെന്നും വിക്രം റാഥോര്‍ വ്യക്തമാക്കി.

Previous articleകരിയർ അമേരിക്കയിൽ അവസാനിപ്പിക്കണം എന്ന് ഗ്രീസ്മൻ
Next article2022 വനിതാ ഏഷ്യൻ കപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും