ടൊണാലി ഇന്റർ മിലാനിൽ എത്തും

ഇറ്റലിയുടെ യുവതാരം ടൊണാലിയെ ഇന്റർ മിലാൻ സ്വന്തമാക്കും. ഇതു സംബന്ധിച്ച് ഇന്റർ മിലാനും ടൊണാലിയുടെ ക്ലബായ ബ്രഷയും തമ്മിൽ ധാരണ ആയതായി ട്രാൻസ്ഫർ വാർത്തകൾ പുറത്തു കൊണ്ടുവരുന്നതിൽ പ്രശസ്തനായ ഫാബ്രിസിയോ റൊമാനോ പറഞ്ഞു. യുവന്റസിന്റെയും ബാഴ്സലോണയുടെ ശ്രമങ്ങൾ മറികടന്നാണ് ടൊണാലിയെ ഇന്റർ സ്വന്തമാക്കുന്നത്.

കൊറോണ കാരണം ഉണ്ടായ വൻ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ടൊണാലിയെ എന്തായാലും വിൽക്കേണ്ട അവസ്ഥയിലാണ് ബ്രെഷ ഉള്ളത്. 60 മില്യൺ വരെ പലരും വാഗ്ദാനം ചെയ്തിരുന്ന താരമായിരുന്നു ടൊണാലി. എന്നാൽ ഇപ്പോൾ 40 മില്യണ് ആകും ഇന്റർ താരത്തെ സ്വന്തമാക്കുന്നത്. 19കാരനായ ടൊണാലിക്ക് വലിയ ഭാവി തന്നെ പ്രവചിക്കപ്പെടുന്നുണ്ട്. അടുത്ത പിർലോ എന്നാണ് ആരാധകർ താരത്തെ വിളിക്കുന്നത്.

Previous articleഐലീഗിലേക്ക് പുതിയ ക്ലബുകളെ ക്ഷണിച്ച് എ ഐ എഫ് എഫ്
Next articleകരിയർ അമേരിക്കയിൽ അവസാനിപ്പിക്കണം എന്ന് ഗ്രീസ്മൻ