ലാ ലീഗയിൽ മറ്റൊരു നേട്ടവുമായി ലയണൽ മെസ്സി

- Advertisement -

ലാ ലീഗയിൽ മറ്റൊരു നേട്ടം കൂടെ സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്‌സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി. ലാ ലീഗയിൽ 50 പെനാൽറ്റി ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് മെസ്സി സ്വന്തമാ പേരിലാക്കിയത്. ലാ ലീഗ വിട്ട സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഏറ്റവുമധികം പെനാൽറ്റി ഗോളുകൾ(61) നേടിയിട്ടുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹ്യൂഗോ സാഞ്ചസ് (56) എന്നിവരാണ് ഈ നേട്ടത്തിൽ മെസ്സിക്ക് മുന്നിൽ നിൽക്കുന്നത്.

ഇന്ന് ലയണൽ മെസ്സിയുടെ ഒറ്റയാൾ പോരാട്ടമാണ് വലൻസിയക്കെതിരെ സമനില നേടിക്കൊടുത്തത്. ഒരു ഘട്ടത്തിൽ വലൻസിയ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. പെനാൽട്ടിയടക്കം ഇരട്ട ഗോളുകൾ മെസിയുടേതാണ്. 22 മത്സരങ്ങളിൽ നിന്ന് ബാഴ്സക്ക് 50 പോയന്റാണ് ഇപ്പോൾ ഉള്ളത്. നിലവിൽ ലാ ലീഗയിലെ പോയന്റ് നിലയിലും ബാഴ്‌സ തന്നെയാണ് ഒന്നാമത്.

Advertisement