മെസ്സിക്ക് പിറകെ ഡെംബലെയും എൽ ക്ലാസികോ കളിക്കുന്നത് സംശയം

- Advertisement -

ബാഴ്സലോണ ആരാധകർക്ക് വീണ്ടും തിരിച്ചടി. ഈ വരുന്ന ആഴ്ച നടക്കേണ്ട എൽ ക്ലാസികോയിൽ മെസ്സി കളിക്കുന്നത് സംശയം എന്ന വാർത്തയ്ക്ക് പിറകെ ഡെംബലെ കളിക്കുന്നതും സംശയമാണ് എന്ന വാർത്തകൾ സ്പെയിനിൽ നിന്ന് വരുന്നു. പനി ബാധിച്ചതിനാൽ ആണ് ഡെംബലെ കളിക്കാൻ സാധ്യതയില്ലാത്തത്. ഇപ്പോൾ രോഗാവസ്ഥയിൽ ഉള്ള ഡെംബലെയ്ക്ക് ഒരാഴ്ച വിശ്രമം വേണ്ടി വരും എന്ന് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു.

ഇന്നലെ വലൻസിയക്കെതിരെ കളിക്കുമ്പോൾ ഏറ്റ പരിക്ക് കാരണം മെസ്സിയുടെ പങ്കാളിത്തവും സംശയത്തിൽ ആയിരുന്നു. മെസ്സിയുടെ പരിക്ക് ഗുരുതരം അല്ലാ എങ്കിലും കൂടുതൽ പരിശോധന നടത്തിയ ശേഷം മാത്രമെ മെസ്സി എൽ ക്ലാസികോയ്ക്ക് ഇറങ്ങുമോ എന്നത് തീരുമാനിക്കാൻ ആകു എന്ന് ബാഴ്സലോണ പരിശീലകൻ വാല്വെർഡെ പറഞ്ഞിരുന്നു. കോപ ഡെൽ റേ സെമിയിലാണ് ബാഴ്സലോണ റയൽ മാഡ്രിഡ് പോരാട്ടം നടക്കാനുള്ളത്. ബാഴ്സലോണയുടെ ഹോമിലാകും ആദ്യ പാദ മത്സരം നടക്കുക

Advertisement