ജൂനിയർ ദേശീയ ഫുട്ബോൾ, കേരള ടീം പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ ജൂനിയർ (U17) ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായുള്ള കേരള ടീം പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് കേരള പ്രഖ്യാപിച്ചിരിക്കുന്നത്. അശ്വിനി എം ആർ ആണ് കേരളത്തിന്റെ ക്യാപ്റ്റൻ. നജുമുന്നിസ ആണ് കേരളത്തിന്റെ പരിശീലക.

അഞ്ച് വേദികളിലായി ജൂൺ 18 മുതൽ ജൂലൈ 4 വരെ അസമിലെ ഗുവാഹത്തിയിൽ ആണ് ടൂർണമെന്റ് നടക്കുന്നത്. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയം, സായ് ന്യൂ ഫീൽഡ്-പൾട്ടൻ ബസർ, നെഹ്‌റു സ്റ്റേഡിയം, ലിനിപെ-സോനാപൂർ, ഗുവാഹത്തിയിലെ ദിമാകുച്ചി സ്റ്റേഡിയം എന്നിങ്ങനെ അഞ്ച് വേദികളിലായാണ് ടൂർണമെന്റ് നടക്കുന്നത്. 34 ടീമുകൾ എട്ട് ഗ്രൂപ്പുകളായാണ് കളിക്കുക.

കേരളം ഗ്രൂപ്പ് ഇയിൽ ആണ്. നാഗാലാ‌ൻഡ്, പഞ്ചാബ്, ലഡാക് എന്നിവരാണ് ഗ്രൂപ്പിൽ കേരളത്തിന് ഒപ്പം ഉള്ളത്‌‌.

ടീം;
20220617 112104