‘വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ’ ആയി നമ്മുടെ ശ്രീജേഷ്

Screenshot 20220201 004811

‘വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ 2021’ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പർ മലയാളി താരം പി. ആർ ശ്രീജേഷ് അർഹനായി. ഏതാണ്ട് നാലു പതിറ്റാണ്ടിന് ശേഷം ഇന്ത്യ ഒളിമ്പിക്സിൽ ഹോക്കിയിൽ ഒരു മെഡൽ നേടുന്നതിൽ ശ്രീജേഷ് പ്രധാന പങ്ക് ആണ് വഹിച്ചത്. സമീപകാലത്ത് ഇന്ത്യൻ പുരുഷ ഹോക്കി കൈവരിച്ച പ്രധാന നേട്ടങ്ങളിൽ വലിയ പങ്ക് ശ്രീജേഷിന് ഉണ്ട്.

അതിനാൽ തന്നെ അർഹിച്ച അംഗീകാരം ആണ് താരത്തെ തേടി എത്തിയത്. ഗെയിംസുകളിൽ നിന്നുള്ള മികച്ച അത്ലറ്റുകൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നാണ് ഈ പുരസ്‌കാരം. ഇന്ത്യൻ ഹോക്കിക്ക് തന്നെ വലിയ നേട്ടം ആണ് ഈ പുരസ്‌കാരം. 2019 ലെ വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ശ്രീജേഷ്.