“എന്തിനാണ് ലാലിഗ പ്രസിഡന്റ് ഞങ്ങൾക്ക് എതിരെ സംസാരിക്കുന്നത്?” – ബാഴ്സലോണ പ്രസിഡന്റ്

ലാലിഗ പ്രസിഡന്റ് ഹാവിയർ തെബസിന് ബാഴ്സലോണ പ്രസിഡന്റ് ലപോർടയുടെ മറുപടി. ലെവൻഡോസ്കിയെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് ആകില്ല എന്നും അതിനുള്ള സാധ്യത ഇല്ലാ എന്നുമായിരുന്നു ലാലിഗ പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ എന്തിനാണ് തെബസ് ഇങ്ങനെ പറയുന്നത് എന്ന് ലപോർടെ ചോദിക്കുന്നു. ഒരു ലീഗിന്റെ പ്രസിഡന്റ് ആ ലീഗിലെ എല്ലാ ക്ലബുകൾക്കും അനുകൂലമായാണ് പ്രവർത്തിക്കേണ്ടത്‌. എന്നാൽ അതല്ല ഇവിടെ നടക്കുന്നത്. ലപോർടെ പറയുന്നു.

അദ്ദേഹം പറയുന്നത് ഞങ്ങളുടെ ഭാവി ട്രാൻസ്ഫറുകളെ നെഗറ്റീവ് ആയി ബാധിക്കുകയാണ്. അങ്ങനെ ചെയ്യേണ്ട കാര്യം എന്താണെന്ന് ലപോർടെ ചോദിക്കുന്നു. തെബസിന്റെ പ്രവർത്തികൾ ഒരു ക്ലബ് എന്ന രീതിയിൽ ബാഴ്സലോണയെ വേദനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും ലപോർടെ പറഞ്ഞു.