മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കിബു വികൂന കൊൽക്കത്തൻ ക്ലബിൽ ചുമതലയേറ്റു

മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ കിബു വികൂന പുതിയ ചുമതലയേറ്റു. കൊൽക്കത്തൻ ക്ലബായ ഡയമണ്ട് ഹാർബർ ഫുട്ബോൾ ക്ലബ് ആണ് കിബു വികൂനയെ പരിശീലകനായി എത്തിച്ചിരിക്കുന്നത്. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിക്കുന്ന ക്ലബാണ് ഡയമണ്ട് ഹാർബർ ക്ലബ്.

അവസാനമായി പോളിഷ് ക്ലബായ എൽ കെ എസ് ലോഡ്സിൽ ആയിരുന്നു വികൂന പ്രവർത്തിച്ചിരുന്നത്. ഒരു സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലിപ്പിച്ച കിബു വികൂനയെ സീസൺ അവസാനം ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കിബുവിന്റെ കീഴിൽ വളരെ മോശം പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. മുമ്പ് ഐ ലീഗ് മോഹൻ ബഗാനെ പരിശീലിപ്പിച്ചിട്ടുള്ള കിബു വികൂന അവരെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നു.