സീസൺ പുനരാരംഭിക്കാൻ പ്രീസീസൺ പ്രോട്ടോക്കോളുമായി ലാലിഗ

- Advertisement -

കൊറോണ കാരണം ആഴ്ചകളോളം ഫുട്ബോൾ മുടങ്ങി നിൽക്കുന്ന സാഹചര്യത്തിൽ ഇനി സ്പെയിനിൽ ഫുട്ബോൾ പുനരാരംഭിക്കണം എങ്കിൽ ലാലിഗ നൽകുന്ന പ്രോട്ടോക്കോൾ പിന്തുടരേണ്ടതുണ്ട്. ഒരു പ്രത്യേക പ്രോട്ടോക്കോൾ എല്ലാ ക്ലബുകൾക്കും കൈമാറിയിരിക്കുകയാണ് ലാലിഗ. ഒരു ചെറിയ പ്രീസീസൺ പോലെ ഒന്ന് കഴിഞ്ഞ് മാത്രമെ ലാലിഗ ക്ലബുകൾക്ക് സീസൺ പുനരാരംഭിക്കാൻ ഇനി കഴിയുകയുള്ളൂ.

കൊറോണ ഭീതി ഒഴിഞ്ഞാൽ ആദ്യ താരങ്ങൾ ഒറ്റയ്ക്ക് ഒരാഴ്ചയോളം പരിശീലനം നടത്തണം എന്നാണ് ലാലിഗ വെക്കുന്ന ആദ്യത്തെ നിർദ്ദേശം. എന്നിട്ട് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലായെങ്കിൽ ടീമുകൾക്ക് പതിയെ ഒരുമിച്ച് പരിശീലനം ആരംഭിക്കാം. ഇങ്ങനെ ഒരു 15 ദിവസം എങ്കിലും ടീമുകൾ ഒരുമിച്ച് പരിശീലനം നടത്തണം. അതിനു ശേഷം മാത്രമേ ഫുട്ബോൾ സീസൺ പുനരാരംഭിക്കാൻ ആവുകയുള്ളൂ എന്നും ലാലിഗ നിർദ്ദേശം വെക്കുന്നു. താരങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകിയാണ് ഇത്തരമൊരു പ്രോട്ടോക്കോൾ ലാലിഗ നൽകിയിരിക്കുന്നത്.

Advertisement