കൊറോണയോട് പൊരുതാൻ തന്റെ രണ്ടു വർഷത്തെ ശമ്പളം നൽകുമെന്ന് ഗംഭീർ

കൊറോണ വൈറസിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുന്ന അവസരത്തിൽ കൂടുതൽ സഹായം പ്രഖ്യാപിച്ച് ഗംഭീർ. തന്റെ രണ്ടു വർഷത്തെ ശമ്പളം പൂർണ്ണമായും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ആണ് ഗംഭീർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഒരു മാസത്തെ ശമ്പളം നൽകും എന്നായിരുന്നു ഗംഭീർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പുതിയ തീരുമാനവുമായി എത്തി ഗംഭീർ മാതൃകയായിരിക്കുകയാണ്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരംവും എം പിയുമായ ഗൗതം ഗംഭീർ നേരത്തെ ഡെൽഹിയിലെ ആശുപത്രികളിലേക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ആയി 50 ലക്ഷം രൂപയ അനുവദിച്ചിരുന്നു. തന്റെ എം പി ഫണ്ടിൽ നിന്നായിരുന്നു ആ തുക ഗംഭീർ അനുവദിച്ചിരുന്നത്. ഇന്ത്യയിൽ കൊറോണ വലിയ രീതിയിൽ പടരുന്ന സാഹചര്യത്തിൽ ഗംഭീറിന്റെ നടപടികൾ പലർക്കും പ്രചോദനമാകും.

Previous articleസീസൺ പൂർത്തിയാക്കണം എന്ന് ഉറപ്പിച്ച് ഇംഗ്ലീഷ് എഫ് എ
Next articleസീസൺ പുനരാരംഭിക്കാൻ പ്രീസീസൺ പ്രോട്ടോക്കോളുമായി ലാലിഗ