ഡക്ക്‌വർത്ത്‑ലൂയിസ് നിയമത്തിന്റെ ഉപജ്ഞാതാവ് അന്തരിച്ചു

ക്രിക്കറ്റിലെ മഴ നിയമമായ ഡക്ക്‌വർത്ത്‑ലൂയിസ് നിയമത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ടോണി ലൂയിസ് അന്തരിച്ചു. 78 വയസ്സായിരുന്നു. 1997ൽ ഫ്രാങ്ക് ഡക്ക്വർത്തിനെ കൂട്ടുപിടിച്ചാണ് ടോണി ലൂയിസ് ഡക്ക്‌വർത്ത്‑ലൂയിസ് മഴ നിയമം ഉണ്ടാക്കിയത്. 1999ൽ ഇത് ഐ.സി.സി. അംഗീകരിക്കുകയും ചെയ്തു. തുടർന്ന് മഴ തടസ്സപ്പെടുത്തുന്ന മത്സരങ്ങളിൽ ഈ നിയമം ഉപയോഗിച്ചുപോരുകയും ചെയ്തു.

1992 ലോകകപ്പ് സെമി ഫൈനലിൽ മഴ നിയമത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്ക പുറത്തായതിന് പിന്നാലെയാണ് ഇത്തരത്തിലൊരു പുതിയ നിയമത്തിന് വേണ്ടി ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ തുടങ്ങിയത്. അന്ന് 13 പന്തിൽ 23 റൺസ് വേണ്ട സമയത്ത് മഴ കളി തടസ്സപ്പെടുത്തുകയും തുടർന്ന് മഴ നിയമം 1 പന്തിൽ 22 റൺസ് എടുക്കേണ്ട തരത്തിലേക്ക്  മാറുകയും ചെയ്തു. ഡക്ക്‌വർത്ത്‑ലൂയിസ് ഈ നിയമം തുടർന്ന് 2014ലും 2018ലും ഐ.സി.സി പരിഷ്കരിക്കയുകയും ചെയ്തിരുന്നു.

Previous articleസീസൺ പുനരാരംഭിക്കാൻ പ്രീസീസൺ പ്രോട്ടോക്കോളുമായി ലാലിഗ
Next articleസീസൺ പൂർത്തിയാക്കാതെ കിരീടം തന്നാൽ നിരസിക്കും എന്ന് യുവന്റസ്